ആലപ്പുഴ: സിദ്ധാർത്ഥിന്റെ കൊലപാതകത്തിന് ഉത്തരവാദികൾ കേരളത്തിന്റെ മുഖ്യമന്ത്രിയും സംസ്ഥാനത്തെ സി.പി.എം നേതാക്കളുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരേപിച്ചു. കെ.പി.സി.സി ആഹ്വാനപ്രകാരം ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷുക്കൂർ. പ്രസിഡന്റ് സി.വി.മനോജ് കുമാർ, മോളി ജോക്കബ്, സഞ്ജീവ് ഭട്ട്, ബഷീർകോയാപറമ്പിൽ, നസീം ചെമ്പകപ്പള്ളി, ഷോളി സിദ്ധകുമാർ, വയലാർ ലത്തീഫ്, ഷിജു താഹ, റഹീം വെറ്റക്കാരൻ, ബോബൻ മാത്യു, അൻഷാദ് മെഹബൂബ്, നൂറുദ്ദീൻ കോയ, റിനു ഭൂട്ടോ, പി.എസ്.ഫൈസൽ, ആർ.ബേബി, പ്രിൻസി പോൾ, സെലീം വട്ടപ്പള്ളി, ഷാജി ജമാൽ, എച്ച്. സിയാദ്, ശിവൻ പിള്ള, മുഹമ്മദ് ബിലാൽ എന്നിവർ നേതൃത്വം നൽകി.