മാവേലിക്കര:വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്തിന്റെ കൊലപാതകികളെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ തെക്കേക്കര കുറത്തികാട് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. തെക്കേക്കര തെക്ക് ഏരിയാ പ്രസിഡന്റ് വിനീത് ചന്ദ്രൻ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, നേതാക്കളായ സുധീഷ് ചാങ്കൂർ, അംബികാദേവി, അഭിലാഷ് വിജയൻ, ജയരാജ് വരേണിക്കൽ എന്നിവർ സംസാരിച്ചു.