ചേർത്തല: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ജന്മനക്ഷത്ര സംഭാവന സമാഹരണ യാത്ര 4613 വാരനാട് കരയോഗത്തിൽ നിന്ന് ആരംഭിച്ചു. കരയോഗം പ്രസിഡന്റ് എൻ.രാമചന്ദ്രൻ, സെക്രട്ടറി സന്തോഷ്കുമാർ എന്നിവർ ചേർന്ന് കാണിക്ക യൂണിയൻ പ്രസിഡന്റ് ഇലഞ്ഞിയിൽ രാധാകൃഷ്ണന് കൈമാറി. സമാഹരിക്കുന്ന മുഴുവൻ തുകയും സാമൂഹ്യക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് യൂണിയൻ സെക്രട്ടറി എസ്.ജയകൃഷ്ണൻ പറഞ്ഞു. വടക്കൻ മേഖല പരിപാടിക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണനും,തെക്കൻ മേഖല പരിപാടിക്ക് യൂണിയൻ പ്രസിഡന്റ് ഇലഞ്ഞിയിൽ രാധാകൃഷ്ണനും നേതൃത്വം നൽകി.