
ചേർത്തല:സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ സർഗോത്സവം ഒരുക്കി. 30 വയോജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,ബി.വിനോദ്, എസ്.പുരുഷോത്തമൻ, പി.എം.പ്രവീൺ,എൻ.എസ്.ജോർജ്ജ്,പി.ഷാജിമോഹൻ, എസ്.ആർ.ഇന്ദ്രൻ, വി.കെ സാനു എന്നിവർ സംസാരിച്ചു.