
ഹരിപ്പാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹരികൃഷ്ണന്റെ സഹോദരൻ പള്ളിപ്പാട് നടുവട്ടം ഹരി ഭവനം കെ.എസ്.ഉണ്ണിക്കൃഷ്ണൻ (29) ബൈക്ക് അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഉണ്ണികൃഷ്ണൻ ഓടിച്ചിരുന്ന ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രക്തം വാർന്ന നിലയിൽ ഏറെ നേരം കിടന്നതിന് ശേഷമാണ് ഉണ്ണിക്കൃഷ്ണനെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത് . സോമശേഖരൻപിള്ള- ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ:ഐശ്വര്യ. മകൾ: ശ്രീനിക.