കായംകുളം: ശ്രീനാരായണ ഗുരുദേവൻ വിദ്യഅഭ്യസിച്ച പുതുപ്പള്ളി ചേവണ്ണൂർ കളരിയിൽ നിന്നും ആലുവ അദ്വൈതാശ്രമത്തിലേക്ക് കളരികാര്യദർശി വിശുദ്ധാന്തസ്വാമി നയിക്കുന്ന സർവ്വമത സമ്മേളന ശതാബ്ദി സന്ദേശയാത്ര ഇന്ന് രാവിലെ 6 ന് ചേവന്നൂർ കളരിയിൽ നിന്ന് ആരംഭിക്കും. വാഹനങ്ങളുടെ അകമ്പടിയോടുകൂടിയുള്ള സന്ദേശയാത്രയ്ക്ക് തുമ്പോളി ഗുരുദേവ ക്ഷേത്രത്തിൽ വച്ച്, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കായംകുളം മുതൽ ആലുവ വരെയുള്ള യൂണിയനുകൾ സ്വീകരണങ്ങൾ നൽകും.വൈകിട്ട് അഞ്ചുമണിയോടെ സന്ദേശയാത്ര ആലുവ അദ്വൈതാശ്രമത്തിൽ എത്തിച്ചേരും.