tur

തുറവൂർ: പുരന്ദരേശ്വരത്ത് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി കൂറ്റമ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ക്ഷേത്രം മേൽശാന്തി എ.എ.രാമചന്ദ്രൻ എമ്പ്രാൻ സഹകാർമ്മികനായി.8 ന് വൈകിട്ട് 7 ന് മഹാപ്രദോഷപൂജയും മഹാഭിഷേകവും രാത്രി 12 ന് മഹാശിവരാത്രി പൂജയും തുടർന്ന് മഹാശിവരാത്രി വിളക്കും നടക്കും. 9 നാണ് വലിയ വിളക്ക്.10 ന് രാവിലെ 10.30 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.