തുറവൂർ:കുത്തിയതോട് വിളഞ്ഞൂർ മഹാദേവക്ഷേ ത്രത്തിലെ ഉത്സവത്തിന് തന്ത്രി തരണല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 10ന് ആറാട്ടോടെ സമാപിക്കും. മഹാശിവരാത്രി ദിനമായ 8 ന് രാവിലെ 8 ന് കാവടി വരവ്, 9ന് മേജർ പഞ്ചാരിമേളം. ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 5.30 ന് മേജർസെറ്റ് പഞ്ചാരിമേളം, രാത്രി 8 ന് ഭസ്മക്കാവടി വരവ്, രാത്രി 9ന് പ്രദോഷപൂജ, 9.15 ന് നൃത്തസന്ധ്യ, 11.30 ന് കാവടി അഭിഷേകം,12 ന് ശിവരാത്രി പൂജ. വലിയ വിളക്ക് ഉത്സവദിനമായ 9ന് രാവിലെ 11 ന് ഉത്സവബലി, വൈകിട്ട് 5 ന് പാണാവള്ളി ഉമേഷ് മാരാർ ആൻഡ് പാർട്ടിയുടെ മേജർസെറ്റ് പഞ്ചാരിമേളം, രാത്രി 8.15 ന് മെഗാ കുറത്തിയാട്ടം, 10 ന് വിളക്കിനെഴുന്നള്ളിപ്പ്. 10 ന് രാവിലെ 7ന് നാരായണീയ പാരായണം, വൈകിട്ട് 6.30ന് ആറാട്ട്. രാത്രി 8.30 ന് രവീന്ദ്ര സംഗീതം.