ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കിടങ്ങാം പറമ്പ് 12 എ ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ എട്ടാം വാർഷിക പൊതുയോഗവും ഭരണ സമതി തിരഞ്ഞെടുപ്പ് സമ്മേളനം യൂണിയൻ കൗൺ കൗൺസിലർ വി.ആർ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.സത്യമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ശാഖയോഗം പ്രസിഡന്റ് ജി.മോഹൻദാസ്, സെക്രട്ടറി പി.ഷാജി കണ്ടത്തിൽ എന്നിവർ സംസാരിച്ചു. സി.രാധാകൃഷ്ണൻ സ്വാഗതവും സീമാ ശാന്തപ്പൻ നന്ദിയും പറഞ്ഞു. കൺവീനർ ലളിതാ സുരേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ഭാരവാഹികളായി സി.രാധാകൃഷ്ണൻ (ചെയർമാൻ), അജിത ബാലചന്ദ്രൻ (കൺവീനർ), റിയാ ശരത്ത് (ജോയിന്റ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.