
അമ്പലപ്പുഴ: കുറ്റിക്കാടിന് തീ പടർന്ന് പിടിച്ചത് പരിഭ്രാന്തി പരത്തി. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിക്ക് പടിഞ്ഞാറ് റെയിൽ പാളത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ ട്രാൻസ് ഫോർമറിലേക്കുള്ള വൈദ്യുതകമ്പിയിൽ കാക്ക കുരുങ്ങിയപ്പോൾ ഉണ്ടായ തീപ്പൊരി വീണാണ് തീ പടർന്നത്. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്ത് നിരവധി വീടുകളാണുള്ളത്. വെള്ളം ശക്തമായി പമ്പ് ചെയ്തതിനാൽ വീടുകളിലേക്ക് തീ പടർന്നില്ല.