ആലപ്പുഴ: മാലിന്യമുക്തം നവകേരളം, അഴകേറും കേരളം ക്യാമ്പയിന്റെ ഭാഗമായി കളക്ട്രേറ്റിൽ തീവ്ര ശുചീകരണ യജ്‌ഞം ഇന്ന് രാവിലെ 10 ന് കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്യും. 25 ഓഫീസുകളിലെ ജീവനക്കാർ,സാമൂഹിക സന്നദ്ധ സേന,ഹരിതകർമ്മസേന,വോളൻ്റിയേഴ്സ്, ആലപ്പുഴ നഗരസഭ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകും.കളക്ട്രേറ്റ് ശുചിയായി നിലനിർത്തുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസുകൾക്കും മാലിന്യം തരംതിരിച്ചു സൂക്ഷിക്കുന്നതിന് പച്ച,നീല നിറങ്ങളിലുള്ള ബിന്നുകൾ ലഭ്യമാക്കും.സാമൂഹ്യസന്നദ്ധ സേന, ജില്ലാ ഭരണകൂടം, ജില്ലാ ശുചിത്വ മിഷൻ എന്നിവ നേതൃത്വം നൽകും.