
പൂച്ചാക്കൽ: പള്ളിപ്പുറം പല്ലുവേലിൽ ഭാഗം ഗവ.യു.പി.സ്‌കൂളിൽ 1985 മുതൽ 2000 വരെ സർവ്വീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ റിട്ട.സീനിയർ ടീച്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കെ. ബാഹുലേയൻ നിർവ്വഹിച്ചു. കെ.കൃഷ്ണൻ അദ്ധ്യക്ഷനായി. പി.കെ.രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. എൻ.സി.വിജയകുമാർ, കെ.സുമതിക്കുട്ടിയമ്മ, ബി.ശാന്തകുമാരി അമ്മ, ആർ.ദേവകി, എം.കുമാരി, എൻ.ദയാനന്ദൻ, കെ.ആർ.പ്രഭാകരൻ പിള്ള, എസ്. ലീലാമണി, ഉഷ ബി. നായർ, കെ.വി.കലാധരൻ, കെ.ജി.രതികല, ലീലാമണി, ജയപ്രകാശ്, രമണൻ എന്നിവർ സംസാരിച്ചു.