കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും മഹാമൃത്യുഞ്ജയഹോമവും 8 ന് നടക്കും. രാവിലെ 5.30 ന് ഗണപതിഹവനം, 7 ന് മഹാമൃത്യുഞ്ജയഹോമം. 7.30 മുതൽ ശിവപുരാണ പാരായണം, ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ, 2 ന് നാടൻപാട്ടും ദൃശ്യതാളപ്പെരുമയും. വൈകിട്ട് 6 ന് ദേശപ്രദക്ഷിണ താലപ്പൊലി എഴുന്നുള്ളത്ത്. വൈകിട്ട് 7 ന് ദീപാരാധന, വെടിക്കെട്ട്. രാത്രി 9 ന് ഗീരിദേവതാ പൂജ, രാത്രി 10 ന് തിരുവാതിര. 10.30 മുതൽ ഭക്തിസംഗീത സന്ധ്യ.