മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ദേവീക്ഷേത്രത്തിലെ പതിനാലാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞംത്തിന് ഇന്ന് തുടക്കമാകും. 13ന് സമാപിക്കും. ഇന്ന് രാവിലെ തന്ത്രി അടിമുറ്റത്തുമഠം സുരേഷ് കുമാർഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠാകർമ്മം നിർവഹിക്കും. മേൽശാന്തി ധനഞ്ജയൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. പ്രയാർ നന്ദകുമാർ യജ്ഞാചാര്യനും പുതിയവിള കെ.പി.വർമ്മ, ഉമ്പർനാട് മോഹൻപിള്ള എന്നിവർ പൗരാണികരും രഞ്ജിത്ത് നമ്പൂതിരി യജ്ഞഹോതാവുമാണ്.