
പൂച്ചാക്കൽ : ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെയും കെയർ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ കെയർ ആൻഡ് ലൗവ് എന്ന സൗജന്യ കാൻസർ പരിശോധന പദ്ധതിയുടെ ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ രജിത നിർവഹിച്ചു. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോർഡിനേറ്റർ ഓർഡിനേറ്റർ സുബൈർ, ഷിറാസ് സലീം, സുബൈർ , ജോസ്ന ജോർജ് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്യാൻസർ രോഗ ബാധിതരായ , പത്ത് പേർക്ക് ഒരു വർഷത്തേക്ക് സൗജന്യപരിശോധന നൽകുന്നതാണ് പദ്ധതി.