ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വ്യാസപുരം 3799-ാം നമ്പർ ശാഖയിലെ ശ്രീമഹാദേവ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 7,8 തീയതികളിൽ നടക്കും. 7ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് ശിവപുരാണ പാരായണം, വൈകിട്ട് 6.20ന് ഉടയാട വരവേൽപ്പ്, രാത്രി 7.30ന് കൈകൊട്ടിക്കളി, 8ന് നൃത്തനൃത്യങ്ങൾ, 9ന് ഭക്തിഗാനസുധ. 8ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് ശിവപുരാണ പാരായണം, 9ന് നവകം, പഞ്ചഗവ്യം, കലശപൂജ, തന്ത്രിമുഖ്യൻ പൂവള്ളിമഠം സനൽതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകത്തോടെ ഉച്ചപൂജ, 12.30പ്രസാദം ഊട്ട്, വൈകിട്ട് 5.30ന് താലം, രാത്രി 7.30ന് കൈകൊട്ടിക്കളി, 8ന് സിനിമാറ്റിക് ഡാൻസ്, 9ന് ഭക്തിഗാനസുധ.