മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 3297-ാം നമ്പർ ഭരണിക്കാവ് വടക്ക് ശാഖാഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 6, 7, 8 തീയതികളിൽ നടക്കും. നാളെ രാവിലെ 7.30ന് ഗുരുപൂജ, 8.30ന് മഹാസുദർശനഹോമം, 11നും 11.40നും മദ്ധ്യേകൊടിയേറ്റ്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി 7.30ന് തിരുവാതിര. 7ന് രാവിലെ 9.30ന് മൃത്യുഞ്ജയഹോമം, 11ന് പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് ത്രികാല ഭഗവതിസേവ, രാത്രി 7.30ന് കൈകൊട്ടിക്കളി. 8ന് രാവിലെ പത്തിന് കലശപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് സ്വാമി ശിവബോധാനന്ദയുടെ അനുഗ്രഹപ്രഭാഷണം, ഒന്നിന് അന്നദാനം, രാത്രി 7.30ന് തിരുവാതിര എന്നിവ നടക്കും.