മാവേലിക്കര: പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥനെ എസ്.എഫ്.ഐക്കാർ മൃഗീയമായി കൊലചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അനി വർഗീസ്, നൈനാൻ സി.കുറ്റിശ്ശേരി, കെ.ഗോപൻ, രാജൻ കുറത്തികാട്, അജിത് കണ്ടിയൂർ, കെ.സി.ഫിലിപ്പ്, ടി.കൃഷ്ണകുമാരി, ജസ്റ്റിസൻ പാട്രിക്ക്, മാത്യം കണ്ടത്തിൽ, ബിനു കല്ലുമല, രാമചന്ദ്രക്കുറിപ്പ്, രമേശ് ഉപ്പാൻസ്, എൻ.മോഹൻദാസ്, രാജു പുളിന്തറ, ശാന്തി അജയൻ, ചിത്ര അമ്മാൾ, തോമസ് ജോൺ, പ്രസന്ന ബാബു, ടെക്സ്മോ രാജു, ശങ്കർ ഉണ്ണികൃഷ്ണൻ, അശോക് കുമാർ, ഉമാദേവി, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.