photo

ചേർത്തല: നവീകരിച്ച ചേർത്തല മുട്ടംമാർക്ക​റ്റിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.
മുൻമന്ത്റി പി.തിലോത്തമന്റെ എം.എൽ.എ ഫണ്ടിൽ നിന്നും
80 ലക്ഷം രൂപ ഉപയോഗിച്ചാണ് മാർക്ക​റ്റ് നവീകരിച്ചത്. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി..വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻമാരായ ശോഭാ ജോഷി,മാധുരി സാബു, എ.എസ്.സാബു,ഏലിക്കുട്ടി ജോൺ,കൗൺസിലർ ജാക്സൺ മാത്യു, കെ.സി. ആന്റണി, കെ.എസ്.സലിം,അരുൺ.കെ പണിക്കർ,എം.ഇ.രാമചന്ദ്രൻ നായർ,സിറിയക്ക് കാവിൽ, പി.എസ്.ജബ്ബാർ കുഞ്ഞ്,നഗരസഭ സെക്രട്ടറി ടി.കെ സുജിത് എന്നിവർ സംസാരിച്ചു.