asrfe

മുഹമ്മ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡ് ശ്രീസദനത്തിൽ ഹരികൃഷ്ണന്റെ ഭാര്യ ഉഷാദേവി (61) ആണ് മരിച്ചത്. സെപ്റ്റംബർ 16 ന് ദേശീയപാത മുറിച്ചു കടക്കുമ്പോൾ പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി ജംഗ്ഷനിൽ വച്ച് ബൈക്ക് ഇടിച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മക്കൾ: ശ്രീജ,ഗായത്രി. മരുമക്കൾ: ജയകുമാർ, വിഷ്ണു സുരേഷ്.