fewr

മുഹമ്മ: സാർവ്വദേശീയ മഹിളാദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കഞ്ഞിക്കുഴി ഇല്ലത്തുകാവിൽ 7ന് രാവിലെ 10ന് മഹിളാസംഗമം നടത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക, സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ അവകാശങ്ങൾ ഉന്നയിച്ച് നടത്തുന്ന സംഗമം വൃന്ദാകരാട്ട് ഉദ്ഘാടനം ചെയ്യും. ഇതിന്റെ പോസ്റ്റർ പ്രചരണം നടന്നു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ. ആലപ്പുഴ ജില്ലാസെക്രട്ടറി അഡ്വ. പ്രഭാമധു സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജമീല പുരുഷോത്തമൻ അദ്ധ്യക്ഷയായി. എം.ചന്ദ്ര, ടി.പി. മംഗളാമ്മ, സിന്ധുരാജീവ് എന്നിവർ പങ്കെടുത്തു.