
അമ്പലപ്പുഴ : പുന്നപ്ര ഗവ. ജെ.ബി സ്കൂളിന്റെ 117 -ാമത് വാർഷികാഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനം എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. എസ് .എം .സി ചെയർമാൻ എസ് .രതീഷ് അദ്ധ്യക്ഷനായി. ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാറിനെ അനുമോദിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ .കെ. ബിജുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, സ്റ്റാഫ് സെക്രട്ടറി എൻ. കെ .രാജി, എസ് .നിയാസ് എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്. എം അനിത ആർ പണിക്കർ സ്വാഗതം പറഞ്ഞു.