
ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ യഥാസമയം പരിഹരിക്കുന്നതിന് റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് (ദ്രുത പ്രതികരണ സേന) രൂപീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്‌മെന്റ് - 9447552736),ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പ്രാദേശിക ചുമതലയുള്ള പാഡി മാർക്കറ്റിംഗ് ഓഫീസർ -9745538364, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ (കൃഷി- 8301823451) എന്നിവരാണ് അംഗങ്ങൾ. റാപ്പിഡ് റെസ്‌പോൺസ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് കഴിഞ്ഞ ദിവസം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന 'നെല്ല് സംഭരണം പ്രശ്‌നങ്ങളും പരിഹാരങ്ങളും' സംവാദത്തിൽ പറഞ്ഞിരുന്നു.