coll

ആലപ്പുഴ: ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധ സേനയും ചേർന്ന് കളക്ടറേറ്റിൽ അഴകേറും കേരളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ ഉദ്ഘാടനം ചെയ്തു. പൊലീസ് കംപ്ലയിന്റ് അതോറിട്ടി ചെയർമാൻ എസ്.വി.ഉണ്ണികൃഷ്ണൻ നായർ, എ.ഡി.എം വിനോദ് രാജ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ കവിത, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ, എച്ച്.എസ് പ്രീത പ്രതാപൻ, ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ കെ.ഇ.വിനോദ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, വൈ.കെ.എഫ്.പി ഫെല്ലോ ശില്പ എസ്.ബോസ് തുടങ്ങിയവർ നങ്കെടുത്തു. കേരള ഗവ.ഡ്രൈവേഴ്സ് അസോസിയേഷൻ സംഭാരവും തണ്ണിമത്തൻ ജ്യൂസും നൽകി.