ആലപ്പുഴ: സമഗ്ര പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധ സംഘടനകൾക്കുള്ള പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് സംസ്ഥാന കോ-ഓർഡിനേറ്റർ മാത്യൂസ് നമ്പേലി വിഷയം അവതരിപ്പിച്ചു. എൻ.എച്ച്.എം ജില്ലാ കോ-ഓർഡിനേറ്റർ ട്രീസ, ഡോ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.