ambala

അമ്പലപ്പുഴ: കുട്ടിശാസ്ത്രജ്ഞൻമാരുടെ കരവിരുതിൽ പിറന്ന ഇ -വെഹിക്കിൾ നാളയുടെ കരുതലാകുന്നു. ഇന്ധനവില കുത്തനെ ഉയരുമ്പോൾ,​ പാഴ്‌ വസ്‌തുക്കൾ കൊണ്ട് നിർമ്മിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്നു എന്നതാണ് ഈ വാഹനത്തിന്റെ സവിശേഷത. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ രണ്ട് ദിവസം ഓടിക്കാം. രണ്ടുപേർക്ക് സുഖമായി യാത്രയും ചെയ്യാം.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കളമ്പുകാട് ഷാജി -സഫീദ ദമ്പതികളുടെ മകൻ അമീർ അലി, ഷമീർ- ജസീറ ദമ്പതികളുടെ മകൻ ആരിഫ് അലി എന്നിവരാണ് വാഹനത്തിന്റെ ശിൽപ്പികൾ. നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളായ ഇവർ സഹോദര പുത്രന്മാരാണ്. പൂർവ വിദ്യാർഥികളായ മുഹമ്മദ്‌ സുഫിയാൻ, മുഹമ്മദ്‌ ഹംദാൻ എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി. ആറ് മാസം മുമ്പാണ് ഇരുവരുടെയും മനസിൽ ആശയമുദിച്ചത്. തുടർന്ന് അത് സഫലമാക്കാനുള്ള തയ്യാറെടുപ്പായി. ആങ്ങനെയാണ് ഉപയോഗശൂന്യമായ സൈക്കിൾ ടയർ, തടി എന്നിവ ഉപയോഗിച്ച് വാഹനം നിർമ്മിച്ചത്. രണ്ട് ബാറ്ററികളാണ് വാഹനത്തിലുള്ളത്. ഇതോടെ ശാസ്ത്രലോകത്തെ വാഗ്ദാനമായി മാറുകയാണ്

ഈ കൊച്ചുമിടുക്കന്മാർ.