ആലപ്പുഴ: ബി.ജെ.പി പിന്നാക്ക സമുദായങ്ങളെ വഞ്ചിക്കുകയാണെന്ന് ധീവര ഐക്യവേദി സംസ്ഥാന കൺവീനർ സ്വാമി ബാലകൃഷ്ണനാഥ് ആരോപിച്ചു. പിന്നോക്ക സമുദായങ്ങളുടെ ജനപങ്കാളിത്തമുള്ള പാർട്ടികളെയും സംഘടനകളെയും കേരളത്തിലെ ബി.ജെ.പി അവഗണിച്ചു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ ഒഴിവാക്കി സവർണ ഹിന്ദുനേതാക്കൾ ക്രൈസ്തവ സഭകളുടെ തിണ്ണ നിരങ്ങുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒരുസീറ്റുപോലും കിട്ടില്ല. അധഃസ്ഥിതരോടുള്ള നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് 14ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളത്ത് പിന്നാക്കവിഭാഗങ്ങളുടെ ഐക്യസമ്മേളനം ചേരും. വാർത്താസമ്മേളനത്തിൽ
അഖില ഭാരതീയ പത്മശാലിയ സംഘം ദേശീയ ജനറൽ സെക്രട്ടറി സി.ഭാസ്‌കരനും പങ്കെടുത്തു.