
ആലപ്പുഴ: കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺസ് ക്ലാസിക് പവർ ലിഫ്റ്റിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പ് എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ആലപ്പുഴയിൽ നടക്കും. 8ന് രാവിലെ 9.30ന് ആലപ്പുഴ ടൗൺഹാളിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായി 500 കായികതാരങ്ങൾ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ വിജയികൾക്ക് സമ്മാനം നൽകും. വാർത്താ സമ്മേളനത്തിൽ ജില്ല പവർ ലിഫ്റ്റിങ്ങ് അസോസിയേഷൻ പ്രസിഡന്റ് റോജസ് ജോസ്, സെക്രട്ടറി സി.ഹരികുമാർ, പി.ടി.മധു, എസ്.മഞ്ജുഷ, ജിമ്മി ദാസ് എന്നിവർ പങ്കെടുത്തു.