കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം കീരിക്കാട് തെക്ക് 334-ാം നമ്പർ ശാഖായോഗത്തിന്റെയും മൂലേശ്ശേരിൽ ശ്രീമഹാദേവ ക്ഷേത്രദേവസ്വത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാറിനെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

അനുമോദന യോഗത്തിൽ ശാഖായോഗം വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി ആർ.സതീഷ് കുമാർ,ക്ഷേത്രം തന്ത്രി ശിവഗിരി മഠം സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ സംസാരിച്ചു.