
ആലപ്പുഴ: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവുംപെൻഷനും മുടങ്ങിയതിൽ
പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആലപ്പുഴ റവന്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാട്രഷറിക്ക് മുന്നിൽ ധർണ നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോൺ ബോസ്‌കോ മുഖ്യപ്രഭാഷണം നടത്തി. ജില്ലാവൈസ് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ആർ.ഉദയകുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എസ്.സന്തോഷ്, കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ഡി.അജിമോൻ, ബിനോയ് വർഗീസ്, സോണി പവേലിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശ്രീഹരി, എസ്.അമ്പിളി, പി.ജി. ജോൺ ബ്രിട്ടോ, സംസ്ഥാന കൗൺസിലർമാരായ ടി.തനൂജ, ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാജോയിന്റ് സെക്രട്ടറി ജെ.സുഹൈൽ നന്ദി പറഞ്ഞു.