ഹരിപ്പാട്: വീയപുരം ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച എം.സി.എഫിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജസുരേന്ദ്രൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് അധ്യക്ഷത വഹിച്ചു. അസി.എൻജിനിയർ സൂരജ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗവും,അദ്ധ്യാപകനുമായിരുന്ന ഇയ്യാംവിരുത്തിൽ എബ്രഹാം കുര്യൻ സൗജന്യമായി ആറുസെന്റ് വസ്തു ഗ്രാമപഞ്ചായത്തിന് നൽകിയിരുന്നു. കെട്ടിടനിർമ്മാണംപൂർത്തിയാകുന്നതിന് മുമ്പ് എബ്രഹാം കുര്യൻ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മോളി എബ്രഹാമിനെ ആദരിച്ചു. മുൻസെക്രട്ടറി ബാബുക്കുട്ടൻ നായർ,സെക്രട്ടറി സിന്ധുബാലകൃഷ്ണൻ .വി എന്നിവരേയും ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ പി.ഡി.ശ്യാമള,എൻ.ലത്തീഫ്,മായ ജയചന്ദ്രൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജിനിചന്ദ്രൻ,ജോസഫ് എബ്രഹാം,ജിറ്റുകുര്യൻ,ജഗേഷ്,ലില്ലിവർഗീസ്,ജയകൃഷണൻ,ബി.സുമതി പ്രീതാവിനീഷ്, വി.ഇ.ഒ.ശരത് എന്നിവർ സംസാരിച്ചു.