ghj

ഹരിപ്പാട് :നഗരസഭയ്ക്കു പുറമേ മറ്റ് പഞ്ചായത്തുകളിലെ തൊഴിൽ അന്വേഷകർക്കും വേണ്ടിയാണ് ഇന്ത്യയിലെ അഞ്ഞൂറോളം കമ്പനികളെ പങ്കെടുപ്പിച്ചു ഹരിപ്പാട്ട് മെഗാ ജോബ് ഫെയർ 2024 നടത്തുന്നതെന്ന് പ്രാരംഭ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. നഗരസഭാ ചെയർമൻ കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സുബി പ്രജിത്ത്, കൗൺസിലർമാരായ കൃഷ്ണകുമാർ, നാഗദാസ് ,മിനി സാറാമ്മ, നിർമ്മലകുമാരി, ശ്രീവിവേക്, വിനു ആർ നാഥ്, എന്നിവർ സംസാരിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് വ്യവസായ പ്രമുഖർ, നങ്ങ്യാർകുളങ്ങര എസ്.എൻ. കോളേജ് പ്രതിനിധി കെ .അശോകപ്പണിക്കർ, ഹരിപ്പാട് ജിടെക്, ടെകിനിക്ക് പാർക്ക് , ടൂറിസം വകുപ്പ് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.