ഹരിപ്പാട്: ചിങ്ങോലി ചിങ്ങനല്ലൂർ എൽ.പി സ്കൂൾ വാർഷികാഘോഷം ' ഉണർവ് 2024' ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാധിക അദ്ധ്യക്ഷയായി. ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ഗീത മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എം.ബി.ഇന്ദുലത സമ്മാനദാനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.വിദ്യ,ബി.ആർ.സി.കോ-ഓർഡിനേറ്റർ വിദ്യ ബി.പിള്ള ,സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ജെ.പ്രസന്നൻ, എ.ഹാനിദ, ടി.സമീറ, ശ്രീഹരി, ദീപമോൾ, രാധിക എന്നിവർ സംസാരിച്ചു.