
ഹരിപ്പാട്: ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത് സംബന്ധിച്ച് എൻ.എ. ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ മുതുകുളം സർക്കാർ ഹോമിയോ ഡിസ്പെൻസറിയ്ക്ക് ( ആയുഷ് ഹെൽത്ത് ആൻഡ് വൽനസ് സെൻ്റർ) ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്നും മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി ലാൽ മാളവ്യ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ ബീനാമോൾ , കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ.എൻ. സുനിൽ കുമാർ എന്നിവർ സർട്ടിഫിക്കറ്റും പ്രശംസാ ഫലകവും ഏറ്റുവാങ്ങി.