കുട്ടനാട്: ശ്രീനാരായണധർമ്മ പരിപാലനയോഗം കുന്നുമ്മ മൂർത്തിനട 4ാം നമ്പർ ശാഖ തിരുവിളങ്ങാട് ശ്രീമഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 8ന് നടക്കും. ക്ഷേത്രം മേൽശാന്തി ദീപക് മുഖ്യകാർമ്മികത്വം വഹിക്കും. ശാഖാപ്രസിഡന്റ് കെ.പി.കണ്ണൻ,​ സെക്രട്ടറി പി. കെ.സുനിൽ എന്നിവർ നേതൃത്വം നൽകും. പുലർച്ചെ 5ന് നിർമ്മാല്യ ദർശനം, 6ന് ഗണപതിഹോമം, അഖണ്ധനാമജപയജ്ഞം 7ന് ഉഷപൂജ, 8.30ന് വിശേഷാൽധാര, കലശാഭിഷേകം, വൈകിട്ട് 6.15ന് ഭദ്രദീപ പ്രകാശനം, രാത്രി 12ന് മഹാശിവരാത്രി പൂജ എന്നിവ നടക്കും.