s

മുഹമ്മ: പാതിരപ്പള്ളി പാട്ടുകളം ശ്രീരാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി. പത്തുനാൾ നീണ്ടുനിന്ന ഉത്സവ പരിപാടികൾ ആസ്വദിക്കുന്നതിനും ദേവിക്ക് ഇഷ്ടവഴിപാടുകൾ സമർപ്പിക്കാനുമായി ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് എത്തിച്ചേർന്നത്. വിദേശ വിനോദ സഞ്ചാരികളുടെ സാന്നിധ്യവും ശ്രദ്ധ്യേയമായി.

പള്ളിവേട്ട ദിനത്തിൽ അഞ്ച് ഗജവീരന്മാരും സ്പെഷ്യൽ പാണ്ടിമേളവും കാഴ്ചശ്രീ ബലിയെ ഗംഭീരമാക്കി. ആറാട്ട് മഹോത്സവ ചടങ്ങുകളിൽ ഭക്തജനങ്ങളുടെ നിറ സാന്നിധ്യം ദൃശ്യമായി. സംഗീത പരിപാടികൾ ആസ്വദിക്കാനെത്തിയവരെക്കൊണ്ടും ക്ഷേത്ര മൈതാനം നിറഞ്ഞു. ഇന്നലെ രാത്രി 8 ഓടെ ആറാട്ട് വരവും വലിയ കാണിക്കയും നടന്നു. തുടർന്ന് കൊടിയിറങ്ങി.