sd

പൂച്ചാക്കൽ : പെരുമ്പളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ അംഗൻ ജ്യോതി പദ്ധതി ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന കുമാരി,സ്ഥിരം സമിതി അധ്യക്ഷരായ എൻ കുഞ്ഞൻ തമ്പി, ശ്രീമോൾ ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബീഷ്, യു.വി ഉമേഷ്, ഷൈലജ ശശികുമാർ, സുനിത സജീവ്, ആസൂത്രണ സമിതി അംഗങ്ങളായ വി.സി ഹർഷകരൻ, സുഭദ്രമ്മ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനീസ സുരേന്ദ്രൻ,നവ കേരള കർമ്മ പദ്ധതി കോഡിനേറ്റർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.