sd

മുഹമ്മ : മണ്ണഞ്ചേരി ഗവ.സിദ്ധാ ഡിസ്പെൻസറി ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിനുള്ള എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ടി.വി അജിത് കുമാർ, കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ.സംഘമിത്ര.എസ്, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. രോഹിണി എസ്.കൃഷ്ണൻ എന്നിവർ ഏറ്റു വാങ്ങി.ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് നിന്ന് ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 150 സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്.പ്രസ്തുത സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ ഏക സിദ്ധ ഡിസ്പെൻസറിയാണ് മണ്ണഞ്ചേരി ഗവ.സിദ്ധാ ഡിസ്പെൻസറി.