കുട്ടനാട്: പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ കർഷകസമ്മേളനം വിളിച്ചുകൂട്ടിയ മന്ത്രിമാർ കർഷകരുടെ വോട്ട് തട്ടാനുള്ള ഗൂ‌ഢതന്ത്രം പരീക്ഷിക്കുകയാണന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ,​ കൺവീനർ തങ്കച്ചൻ വാഴെച്ചിറ എന്നിവർ ആരോപിച്ചു. കഴിഞ്ഞ പുഞ്ചകൊയ്‌ത്തിന് പണം നൽകാൻ മാസങ്ങളോളം വൈകിയപ്പോൾ ഈ മന്ത്രിമാർ എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.