mahall-samgamam

മാന്നാർ: മഹാന്മാരുടെ ജീവിതചര്യകൾ മാതൃകയാക്കി മുന്നേറാൻ മഹല്ല് ഭാരവാഹികൾ ശ്രമിക്കണമെമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ നഫീസത്തുൽ മിസ്‌രിയ്യ സനാഇയ്യ ക്യാമ്പസിൽ നടന്ന മഹല്ല് സാരഥി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി തങ്ങൾ. സയ്യിദ് താഹാ ജിഫ്രി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. എസ്.എം.എഫ് ആലപ്പുഴ ജില്ലാപ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി നാസർ മാമൂലയിൽ സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്ല തങ്ങൾ അൽഐദ്രൂസി ആമുഖപ്രഭാഷണം നടത്തി. ഉമ്മർഫൈസി മുക്കം മുഖ്യാതിഥിയായി. ഇ.എസ്.ഹസൻ ഫൈസി, ഐ.ബി.ഉസ്മാൻ ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. യു.മുഹമ്മദ് ഷാഫി, അബ്ദുസമദ് പൂക്കോട്ടൂർ, ബഷീർ കല്ലേപ്പാടം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു. സംഗമത്തിന് മുന്നോടിയായി പുത്തൻപള്ളിയിൽ ഖബർ സിയാറത്തിനും പ്രാർത്ഥനക്കും മാന്നാർ ജുമാമസ്ജിദ് ചീഫ്ഇമാം കെ.സഹലബത്ത് ദാരിമി നേതൃത്വം നൽകി. മാന്നാർ ഇസ്മായിൽകുഞ്ഞ് പതാക ഉയർത്തി. എ.കെ ആലിപ്പറമ്പ്, ശരീഫ്ദാരിമി, പി.സി ഉമർ മൗലവി, ഷാഫിമൗലവി കായംകുളം, റ്റി.എ താഹ പുറക്കാട്, നിസാർപറമ്പൻ, റഷീദ് പടിപ്പുരക്കൽ, എൻ.എ സുബൈർ, നവാസ് എച്ച് പാനൂർ, മഹ്മൂദ് മുസ്ലിയാർ, കെ.എച്ച് അബ്ദുസലാം, അബ്ദുൽ ജലീൽ, നിസാർ വീയപുരം, എ.എ വാഹിദ്, ഷുക്കൂർ മുഹമ്മദ്, ഹിലാൽ ഹുദവി, അബൂബക്കർ ഹാജി, എ.എം.എം റഹ്മത്തുള്ള മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.