sdfre

ചാരുംമൂട് : എസ്.എൻ.ഡി.പി.യോഗം ചാരുംമൂട് യൂണിയനിലെ 2936-ാം നമ്പർ പച്ചക്കാട് ശാഖായോഗത്തിൽ 33 ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ആഘോഷിച്ചു.ശാഖാ യോഗം പ്രസിഡന്റ് ആർ പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു . യൂണിയൻ കൺവീനർ ബി.സത്യപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡോ.വി.പ്രമീള കുമാരി, പ്രഭാഷണം നടത്തി. യൂണിയൻ കമ്മറ്റി അംഗം അജു ആർ, വനിതാ സംഘം സെക്രട്ടറി ശശികല, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജിത് കുമാർ എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി ബിപിൻ ഭദ്രൻ സ്വാഗതവും കമ്മറ്റി അംഗം ഷാജിമോൻ നന്ദിയും പറഞ്ഞു.