
ആലപ്പുഴ :സിദ്ധാർത്ഥിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. മകനെ നിനക്കായ് അമ്മമനസ്സിൻ കണ്ണീരൊപ്പ് എന്ന പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് കാർത്തികപ്പള്ളി ബ്ലോക്ക് മേഖലയിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ നിർവഹിച്ചു. തലസ്ഥാനത്ത് നിരാഹാരം അനുഷ്ഠിക്കുന്ന സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിനു പിന്തുണ അർപ്പിച്ച് പ്രകടനവും നടന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി സാറാമ്മ അധ്യക്ഷയായി. എസ്.അജിത, കെ.എസ്.ബീന, സ്മിത പ്രദീപ്, രാജമണി രാജൻ,ശ്രീലേഖ മനു, ശ്രീജ, ത്രികല, ആശ കൃഷ്ണൻ,ഷീജ റഷീദ്, സുബി പ്രജിത് അർച്ചന, മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.