
ചെന്നിത്തല: 2023-2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ചെറുകോൽ 10-ാം വാർഡിൽ വൈപ്പുവിളയിൽപടി-ചാങ്ങവിളയിൽപടി റോഡിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചു. 11,86,690 രൂപ ചെലവഴിച്ചാണ് ഏറെക്കാലമായി തകർന്നു കിടന്ന റോഡിന്റെ നിർമ്മാണംപൂർത്തീകരിച്ചതെന്ന് വാർഡ് മെമ്പർ ഷിബു കിളിയമ്മൻതറയിൽ പറഞ്ഞു.