ചെന്നിത്തല: തൃപ്പെരുന്തുറ ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രിയോടനുബന്ധിച്ച് കിഴക്കേക്കരയായ കൈലാസനാഥൻ കെട്ടുകാഴ്ച സമിതിയുടെ നേതൃത്വത്തിൽ കെട്ടുകാഴ്ച സമർപ്പണ ചടങ്ങുകൾക്ക് പുത്തുവിളപ്പടിയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 6.30ന് ശിവരഞ്ജിനി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട ചുവടും പാട്ടും. നാളെ വൈകിട്ട് 6.30ന് അമ്പലപ്പുഴ ആനന്ദം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേളയും ശിവരാത്രി നാളിൽ ഉച്ചക്ക് 4 മുതൽ കാളകെട്ട് എഴുന്നള്ളത്തും നടക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.