kp

ആലപ്പുഴ: മാരാരിക്കുളം,ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിൽ
താമസിക്കുന്ന സൈബർ വോളന്റിയർമാർക്കുള്ള പരിശീലനം ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ ജില്ലാപൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി സജിമോൻ, ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലയിൽ 567 സൈബർ വോളന്റിയർന്മാരാണ് രജിസ്റ്റർ
ചെയ്തിട്ടുള്ളത്. അതിൽ 81 പേരുടെ പരിശീലനമാണ് ആരംഭിച്ചത്. ജയകുമാർ ക്ലാസുകൾ നയിച്ചു.
വരും ദിവസങ്ങളിൽ ചേർത്തല, അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂർ പൊലീസ് സബ്
ഡിവിഷനിലുകളിലെ സൈബർ വോളന്റിയമാർക്ക് പരിശീലനം നൽകും.