hj

ആലപ്പുഴ : ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ എഴാംക്ലാസ് വിദ്യാർത്ഥിനി അൽഫോൻസാ മെറിൻ ആൽഫ്രഡ് രചിച്ച ക്രൈം ത്രില്ലർ നോവൽ 'ദി മിറർ' ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ആലപ്പുഴയിൽ നടന്ന ഫെഡറൽ ബാങ്ക് ഓഫീസർമാരുടെ സമ്മേളനത്തിൽ റീജിയണൽ ഹെഡ് കെ.ജെ.സാജൻ, ജെനിബ്.ജെ.കാച്ചപ്പള്ളി എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. കാട്ടൂർ തെക്കെപ്പാലയ്ക്കൽ കുടുംബാഗമാണ് അൽഫോൻസ . ഇതൾ പബ്ലിക്കേഷൻ ആണ് നോവൽ പ്രസിദ്ധീകരിച്ചത്.