മാവേലിക്കര: മോദി ഗ്യാരന്റിയുടെ ഭാഗമായി ഭാരത് അരിയുടെ വിതരണം ബുദ്ധ ജംഗ്ഷനിൽ കേന്ദ്ര ഗവ.അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. സാധാരണകാർക്ക് കിലോക്ക് 29 രൂപ നിരക്കിൽ 10 കിലോയുടെ പാക്കറ്റുകളിലായാണ് അരിവിതരണം നടത്തിയത്. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി. അരുൺ, ബിനു ചാങ്കൂരേത്ത് എന്നിവർ സംസാരിച്ചു, ജില്ല ഉപാദ്ധ്യക്ഷ ജയശ്രീ അജയകുമാർ, മണ്ഡലം സെക്രട്ടറി സുധീഷ് ചാങ്കൂർ, സ്മിത ഓമനകുട്ടൻ, അമ്പിളി ദിനേശ്, സബിത അജിത്ത്, മഹേഷ് വഴുവാടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.