gh

ആലപ്പുഴ: ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി വെസ്റ്റ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പുന്നപ്ര വെസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി രജിത്ത് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ആർ.കണ്ണൻ, എസ്.സുമേഷ്, അജയകുമാർ, ജോസഫ് പറയക്കാട്, വർഗീസ്, ഡാനി രാജ്, രാജി എന്നിവർ പങ്കെടുത്തു.