മാവേലിക്കര:കല്ലുമല റെയിൽവേ മേൽപാലം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ ആർ.ബി.ഡി.സി.കെക്കു കൈമാറി. ലവൽക്രോസിനു സമീപം നടന്ന ചടങ്ങിൽ ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കളക്‌ടർ പി.പി.ശാലിനിസ്ഥലം ഏറ്റെടുത്തതിന്റെ രേഖകൾ ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി കളക്‌ടർ സാബു കെ.ഐസകിനു കൈമാറി. എം.എസ്.അരുൺകുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ എം.എൽ.എ ആർ.രാജേഷ്, സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ, എസ്.അനിരുദ്ധൻ, തുളസിദാസ്, സെൻസോമൻ തുടങ്ങിയവർ പങ്കെടുത്തു.

ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ.ജി.സുരേഷ്, ജൂനിയർ സൂപ്രണ്ട് സന്തോഷ്, മുൻ സ്പെഷ്യൽ തഹസിൽദാർ എസ്.സിന്ധു, കവിത ഭരതൻ, എസ്.അനീഷ്‌കുമാർ, പ്രദീപ്, ശ്രീജിത്, റസീനബീവി, സെറീന, പ്രജീഷ്, ആർ.ബി.ഡി.സി.കെ ഡപ്യൂട്ടി തഹസിൽദാർ നൂറുളളഖാൻ, സീനിയർ മാനേജർ മുഹ്‌സിൻ ബക്കർ, പ്രോജക്ട് എൻജിനിയർ കൃഷ്ണദേവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.36 പുരയിടങ്ങളും 6 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്ന 62.70 ആർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്.

......

''പദ്ധതി പ്രദേശത്തെ 39 പേർക്കു നഷ്ടപരിഹാരമായി 10.69 കോടി രൂപ നൽകി. പദ്ധതി നടത്തിപ്പിനു 38.22 കോടി രൂപ കിഫ്ബിയിൽ നിന്നനുവദിച്ചിട്ടുണ്ട്.

എം.എസ്.അരുൺകുമാർ എം.എൽ.എ