
കായംകുളം : നടയിൽ കണ്ണംമ്പള്ളി ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ട് സ്റ്റേജ് പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്ന നാട്ടുമൊഴി എന്ന നാടൻപാട്ട് സംഘത്തിലെ കലാകാരന്മാരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കലാകാരന്മാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറി സുമേഷ് നാരായണൻ അധ്യക്ഷതവഹിച്ചു കൊല്ലം ജില്ലാ സെക്രട്ടറി അഭിലാഷ് ആദി സ്വാഗതം പറഞ്ഞു. അരിതാ ബാബു യോഗം ഉദ്ഘാടനം ചെയ്തു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കമ്മിറ്റി അംഗം അയ്യപ്പൻകുട്ടി ഉദിമാനം, ബേബി പാറക്കടവൻ,കൊല്ലം ജില്ലാ പ്രസിഡന്റ് സന്തോഷ് മണപ്പള്ളി, ബിനീഷ് കോരാണി,ബിപിൻ കാരേറ്റ്, പിന്നണി ഗായകൻ മത്തായി സുനിൽ, ബൈജു മലനട, അനിൽ മുല്ല എന്നിവർ സംസാരിച്ചു. അനൂപ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു.